തക്കാളിച്ചെടിയില്‍ കീടങ്ങള്‍ വരുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പലപ്പോഴും കീടങ്ങള്‍ തക്കാളിച്ചെടി നശിപ്പിക്കുമ്പോള്‍ പല തരത്തിലുള്ള കീടനാശിനികളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വലിയ ചിലവില്ലാതെ വീട്ടിലുള്ള വസ്തുക്കള്‍ മാത്രം വെച്ച് ഒരു ജൈവ കീടനാശിനി നമുക്കുണ്ടാക്കാം.തക്കാളിച്ചെടിയിലെ കീടങ്ങളെ നമുക്ക് ഇതുവഴി തുരത്താവുന്നതെയൊള്ളു.
ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ അരക്കപ്പ് കുതിര്‍ത്ത ഉലുവ(ഒരുദിവസം വെള്ളത്തിലിട്ട് വെച്ചത്)യും രണ്ട് പിടി മുരിങ്ങയിലുയും,രണ്ട് നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിക്കുക. ശേഷം ഇത് നന്നായി അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കുക. ആവശ്യമുള്ളപ്പോള്‍ ഒരു സ്‌പ്രേയറില്‍ ഒഴിച്ച് കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തക്കാളി ച്ചെടിയില്‍ സ്‌പ്രേ ചെയ്തു കൊടുക്കുക. ഈ മിശ്രിതം ഫ്രിഡ്ജില്‍ വെച്ച് കുറച്ച് നാള്‍ സൂക്ഷിക്കാവുന്നതാണ്.
ആഴ്ചയില്‍ രണ്ട് തവണ ചെയ്തു നോക്കു കീടങ്ങളില്‍ നിന്ന് നിങ്ങളുടെ ചെടിയെ സംരക്ഷിച്ച് തക്കാളി നിറയെ കായപിടിക്കുന്നത് കാണാം.




