Section

malabari-logo-mobile

മഞ്ചേരിയില്‍ 26 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

HIGHLIGHTS : മഞ്ചേരി: ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിലായി. തുവ്വൂര്‍ കൊട്ടങ്ങോടന്‍ മുഹമ്മദ് കബീര്...

മഞ്ചേരി: ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന 26 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിലായി. തുവ്വൂര്‍ കൊട്ടങ്ങോടന്‍ മുഹമ്മദ് കബീര്‍ (31)ആണ് മഞ്ചേരി കച്ചേരിപ്പടിയില്‍വെച്ച് പിടിയിലായത്. സി.ഐ അലവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലപ്പുറത്തെ ബിവറേജുകളില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സ്പീക്കര്‍ ബോക്‌സിലും വലിയ ബിഗ്‌ഷോപ്പറിലും നിറച്ചാണ് സൂക്ഷിച്ചിരുന്നത്. ഒന്നാം തിയ്യതി ബിവറേജുകള്‍ ഒഴിവായതിനാല്‍ ആദിവസത്തേക്കായി മദ്യം ശേഖരിച്ച് വരികയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. 350 രൂപക്ക് ബിവറേജില്‍ നിന്നും വാങ്ങുന്ന മദ്യം 550 രൂപക്കാണ് വില്പന നടത്തി വന്നിരുന്നത്. ഇത്രയധികം മദ്യം ബിവറേജില്‍ നിന്നു ലഭിച്ചതും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

sameeksha-malabarinews

എസ്.ഐ സുമേഷ് സുധാകര്‍ , ഉമ്മര്‍ മേമന, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ എസ്.ഐ രാമകൃഷ്ണന്‍, പി സഞ്ജീവ്, സെയ്ദ്, മഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷൈജു, സി.പി.ഒമാപായ ജയരാജ്, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!