Section

malabari-logo-mobile

കോട്ടക്കലില്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കിലോക്കണക്കിന് മത്സ്യം പിടിച്ചെടുത്തു

HIGHLIGHTS : മലപ്പുറം ”സാഗര റാണി” ഓപ്പറേഷന്റെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ മലപ്പുറം ജില്...

മലപ്പുറം ”സാഗര റാണി” ഓപ്പറേഷന്റെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ മലപ്പുറം ജില്ലയിലെ വിവിധ മത്സ്യ വില്‍പ്പനശാലകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോ മത്സ്യം പിടിച്ചെടുത്തു.

കോട്ടക്കല്‍, കോട്ടക്കല്‍ ബൈപ്പാസ് റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വില്‍പനശാലകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രേണുകാദേവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഫിഷറീസ് ഇന്‍സ്പെക്ടര്‍ കെ.പി അംജദ,് കോട്ടക്കല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എസ്.ഷിബു, ഫിഷറീസ് കോഡിനേറ്റര്‍ ഗൗതമി, ദിനേഷ് മങ്കട എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

sameeksha-malabarinews

ഉപഭോക്താക്കള്‍ക്ക് ശുദ്ധവും മായം ചേര്‍ക്കാത്തതുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ”സാഗര റാണി” ഓപ്പറേഷന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!