അമ്മയെയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് ബാങ്ക് ജപ്തി നടത്തി

കൊല്ലം:  അമ്മയേയും മകളെയും വീട്ടിനുള്ളില്‍ അടച്ചിട്ട് ബാങ്കിന്റെ അസാധാരണ ജപ്തിനടപടി. വീടിന്റെ ഗെയിറ്റും പൂട്ടിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളിയിലാണ് ബാങ്കിന്റെ നടപടി. യൂക്കോ ബാങ്കിനെതിരെയാണ് കടുത്ത ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ സംഭവസ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. പോലീസ് നാട്ടുകാരോടെ പൂട്ടുപൊളിക്കാന്‍ പറഞ്ഞെങ്ങിലും അവര്‍ അതിന് തയ്യാറായിട്ടില്ല്. പോലീസ് തന്നെ പൂട്ടുപൊളിക്കണമെന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് അധികൃതരാകട്ടെ വീട് പൂട്ടി പോയിരിക്കുകയുമാണ്.

Share news
error: Content is protected !!
Scroll to Top