പാര്‍ലിമെന്റില്‍ ഗോഡ്‌സെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി പ്രഗ്യാസിങ്ങ്

ദില്ലി രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി പ്രഗ്യാസിങ് താക്കൂര്‍. ലോക്‌സഭക്കകത്താണ് പ്രഗ്യാതാക്കുറിന്റെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തി.

എസ്പിജി അമന്റ്‌മെന്റ് ബില്ലിന്‍മേല്‍ പാര്‍ലിമെന്റില്‍ ഡിഎംകെ അംഗം എ രാജ സംസാരിക്കുന്നതിനിടെയായിരുന്നു പ്രഗ്യാസിങ്ങിന്റെ പരാമര്‍ശം. രാജ ഗാന്ധിവധത്തെ ഉദാഹരണമായി പറഞ്ഞപ്പോള്‍ ഗോഡ്‌സെയുടെ പങ്കിനെ കുറിച്ചും പറഞ്ഞു. ഇതോടെയാണ് പ്രഗ്യ ഒരു ദേശഭക്തനെ ഉദാഹരണമായി പറയാന്‍ പാടില്ലെന്ന വാദവുമായി എഴുനേറ്റത്.

പ്രതിപക്ഷം ശക്തമായ പ്രതിഷേധിച്ചതോടെ ബിജെപി അംഗങ്ങള്‍ തന്നെ ഇടപെട്ട് ഇവരെ ഇരുത്തുകയായിരുന്നു.

Related Articles