കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം;കോട്ടക്കലില്‍ യുവാവ് പിടിയില്‍

കോട്ടക്കല്‍: കല്ലടബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ കാസര്‍ക്കോഡ് കുടലു സ്വദേശി മുനവര്‍(23) പിടിയിലായി. ഇന്ന് പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

എറണാകുളത്തുനിന്നും കാസര്‍ക്കോട്ടേക്ക് പുറപ്പെട്ട യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. യുവതി ബഹളം വെച്ചതോടെയാണ് ബസിലെ മറ്റ് യാത്രക്കാര്‍ വിവരം അറിഞ്ഞത്.തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top