സഞ്ജു സാംസണ്‍ വീണ്ടു ഇന്ത്യന്‍ ടീമില്‍

ദില്ലി: സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ ടീമിലെടുത്തതെന്ന് ബി സി സി ഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കവെയാണ് ധവാനു പരിക്കേറ്റത്. ഇതെതുടര്‍ന്ന് ധവാന് കുറച്ചുനാള്‍ വിശ്രമം വേണമെന്ന് ബിസിസിഐ മെഡിക്കല്‍ ടീം പറഞ്ഞിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ ആറുമുതല്‍ 11 വരെയാണ് മൂന്ന് ട്വന്റി20 മത്സരങ്ങള്‍ നടക്കുക.
വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്.

2015 ലാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി 20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് വീണ്ടും ഇപ്പോഴാണ് അവസരം ലഭിക്കുന്നത്.

Related Articles