പരപ്പനങ്ങാടി: മണിപ്പൂരില്‍ രണ്ട്മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി പരപ്പനങ്ങാടി നവജീവന്‍ വനിതാവേദി.
തിങ്കളാഴ്ച വൈകീട്ട് നവജീവന്‍ വായനാശാല പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പരപ്പനങ്ങാടി നഗരത്തില്‍ അവസാനിച്ചു.
പ്രതിഷേധ മാര്‍ച്ചിന് വായനാശാല വനിതാവേദി പ്രസിണ്ടന്റ് ശീതള .കെ, അശ്വതി കെ പി (സെക്രട്ടറി),കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്,അഡ്വ.ഷബ്രിയാസ്, വിജിഷ, ദിവ്യ, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




