മാണി സി. കാപ്പന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ മാണി സി. കാപ്പന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇംഗ്ളീഷിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ചീഫ് വിപ്പ് കെ. രാജന്‍, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.പി. ജയരാജന്‍, എം.എം. മണി, കെ.കെ. ശൈലജ ടീച്ചര്‍, പ്രൊഫ: സി. രവീന്ദ്രനാഥ്, കെ. രാജു, അഡ്വ. വി.എസ്.സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. തോമസ് ഐസക്, പി. തിലോത്തമന്‍, എം.എല്‍.എമാര്‍, സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Articles