Section

malabari-logo-mobile

കോട്ടക്കല്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80 കോടി

HIGHLIGHTS : കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80 കോടി ( ഒരു കോടി എണ്‍പത് ലക്ഷം രൂപ) അനുവദിച്ച് ഭരണാനുമതിയായതായി പ...

കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80 കോടി ( ഒരു കോടി എണ്‍പത് ലക്ഷം രൂപ) അനുവദിച്ച് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളിലായി മഴക്കെടുതിയില്‍ തകര്‍ന്ന 37.502 കി.മി ദൂരപരിധിയിലാണ് വിവിധ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്.

കോട്ടക്കല്‍ – ചാപ്പനങ്ങാടി റോഡ് 25 ലക്ഷം, വെട്ടിച്ചിറ ചേലക്കുത്ത് രണ്ടത്താണി റോഡ് 10 ലക്ഷം, ജാറത്തിങ്ങല്‍ മജീദ് കുണ്ട് റോഡ് 24 ലക്ഷം, കണ്ണംകുളം കണ്ണംകടവ് മുക്കിലപ്പീടിക വായനശാല റോഡ് 13.5 ലക്ഷം,പൂക്കാട്ടിരി റയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് 7.50 ലക്ഷം, നെല്ലിപ്പറമ്പ് ചേങ്ങോട്ടൂര്‍ റോഡ് 25 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 8 ലക്ഷം, ചുങ്കം പാഴൂര്‍ റോഡ് 7 ലക്ഷം, പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡ് 15 ലക്ഷം, ചെമ്പി പരിതി റോഡ് 5 ലക്ഷം, വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂര്‍ റോഡ് 40 ലക്ഷം എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!