മഞ്ചേരി സഹകരണ ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയെടുത്തു; രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍

മഞ്ചേരി സഹകരണ ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികളായ ഇക്കെന്ന കോസ്‌മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടില്‍ നിന്നായി ഓണ്‍ലൈനായി 70 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. കേസില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരെ ഡല്‍ഹിയില്‍ വെച്ചാണ് സൈബര്‍ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ബാങ്ക് മാനേജര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദില്ലിയില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശികള്‍ പിടിയിലായത്. 10 ദിവസം സംഘം ദില്ലിയില്‍ ക്യാമ്പ് ചെയ്തിരുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top