താനൂർ ചിറക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

താനൂര്‍ ചിറക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. വാഹനത്തിൽ ഉള്ളവർക്ക് നിസ്സാര പരിക്കേറ്റു.

അപകടത്തെ തുടർന്ന് മണിക്കൂറുകളോളം തിരൂർ കോഴിക്കോട് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മണൽ കയറ്റി പോവുകയായിരുന്ന ലോറിയും ഓയിലുമായി പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയിൽ നിന്നും ഓയിൽ പുറത്തേക്ക് ഒഴുകി റോഡിൽ പരന്നു. താനൂർ ഫയർഫോഴ്സ് എത്തി റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Share news
error: Content is protected !!
Scroll to Top