നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 43 വര്‍ഷം തടവ്

പുന്നയൂര്‍ക്കുളം: നാലു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 43 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിനെയാണ് (29) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ ജഡ്ജി എം.പി. ഷീബു ശിക്ഷിച്ചത്.

2016ല്‍ വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിതിന്‍ കുട്ടിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നു. വടക്കേക്കാട് ഗുണ്ടാ ലിസ്റ്റിലുള്ള ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്.

പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ (പോസ്‌കോ) കെ..എസ്. ബിനോയ് ഹാജരായി.

Share news
error: Content is protected !!
Scroll to Top