പരപ്പനങ്ങാടിയില്‍ ചാരായവും വാറ്റും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍

Man arrested with liquor, vat and distillery in Parappanangadi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചാരായവും വാറ്റും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. പരപ്പനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അരിസ്റ്റോട്ടിലിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി മുങ്ങാത്തറ ശ്മശാനത്തിന് സമീപം ചാരായം വാറ്റുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരപ്പനങ്ങാടി സ്വദേശിയായ ആയ ഉള്ളേരി അജീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 170 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത വാഷ് സംഭവസ്ഥലത്തു വച്ച് പോലീസ് നശിപ്പിച്ചു. എസ് ഐ സുരേഷ് കുമാര്‍, എസ് സി പി ഓ സഹദേവന്‍, സി പി ഓ മാരായ ആല്‍ബിന്‍, വിപിന്‍ , ജിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പരപ്പനങ്ങാടി എസ്‌ഐ അരിസ്റ്റോട്ടില്‍ അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •