Section

malabari-logo-mobile

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക; ആദ്യഘട്ടത്തില്‍ 25 മില്യണ്‍ ഡോസ്

HIGHLIGHTS : US to distribute 80 million vaccine doses through Covax; India included in list: White House

വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് അമേരിക്ക. 80 മില്യണ്‍ വാക്സിന്‍ പങ്കുവെക്കുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.

കൊവാക്സ് പദ്ധതിയിലൂടെയായിരിക്കും 75 ശതമാനം വാക്സിനും നല്‍കുക. ആദ്യഘട്ടത്തില്‍ 25 മില്യണ്‍ വാകസിനുകളായിരിക്കും രാജ്യങ്ങള്‍ക്കായി നല്‍കുക. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യം അറിയിച്ചത്.

sameeksha-malabarinews

മെക്സികോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസാവോ, ഹെയ്തി, ജോര്‍ജിയ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുമായിരിക്കും വിതരണം ചെയ്യുക.

അന്തര്‍ദേശീയ തലത്തില്‍ വാക്സിന്‍ വിതരണത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതെന്ന് ബൈഡന്‍ വിശദമാക്കി. ഏഴ് മില്യണ്‍ വാക്സിനാണ് ഏഷ്യയ്ക്ക് ലഭിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!