വണ്ടൂര്‍: ഖുര്‍ആന്‍ മഹറായി നല്‍കി നിക്കാഹ് നടത്തിയതായി തെറ്റിദ്ധരിപ്പിച്ച് മുങ്ങിയയാള്‍ പിടിയില്‍. വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങിനടന്ന കൊണ്ടോട്ടി പുളിക്കല്‍ ചെറുകാവിലെ മണ്ണാറക്കല്‍ കമറുദ്ദീനെ(45)യാണ് വണ്ടൂര്‍ സി.ഐ. ഇ. ഗോപകുമാര്‍ അറസ്റ്റുചെയ്തത്.
ഒരുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. നിക്കാഹ് നടത്തിയെന്ന വ്യാജേന പ്രതി ഒരുദിവസം യുവതിയുടെ വീട്ടില്‍ തങ്ങി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ മുങ്ങി. പ്രതിയെ കൊണ്ടോട്ടിയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.




