കൊല്ലം: ബന്ധുവില്‍ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായ പന്ത്രണ്ടു വയസുകാരി ഗര്‍ഭിണിയായി. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കടുത്ത വയറു വേദനയെ തുടര്‍ന്നാണ് പന്ത്രണ്ടു വയസുകാരി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസഹനീയമായ വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലാണ് മിക്ക ദിവസവും യുവാവ് ഉറങ്ങിയിരുന്നതും പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ്.




