കുറ്റ്യാടിയില്‍ വന്‍ തീപ്പിടിത്തം; മൂന്നു കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: കുറ്റ്യാടി പുതിയ സ്റ്റാന്റിന് സമീപമുള്ള മൂന്നു കടകളില്‍ വന്‍ തീപ്പിടിത്തം. ഒരേ കെട്ടിടത്തിലുള്ള ഫാന്‍സി, ചെരുപ്പ്, സോപ്പ് കടകള്‍ കത്തി നശിച്ചു. നാദാപുരം ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.

വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. തീ ആളിക്കത്തിയെങ്കിലും നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി അതി സാഹസികമായി തീ അണയ്ക്കുകയായിരുന്നു. ഇതോടെ മറ്റു സ്ഥലങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു. കടകളുടെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്.

ഒരു മണിക്കൂറോളം ടൗണില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top