നഗ്ന ചിത്രങ്ങളും വിഡിയോയും പകര്‍ത്തി; ബിസിനസുകാരനായ മലപ്പുറം സ്വദേശിയില്‍ നിന്ന് 38 ലക്ഷം തട്ടിയ യുവതി പിടിയില്‍

കാക്കനാട്: ബിസിനസുകാരനായ മലപ്പുറം സ്വദേശിയില്‍ നിന്ന് 38 ലക്ഷം തട്ടിയെടുത്ത കേസില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോളെ(34) പോലീസ് അറസ്റ്റ് ചെയ്തു. വാരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി.ാണ് ഷിജി.

സുഹൃത്തു വഴി ഷിജിയെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയാണ് കെണിയില്‍പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന്‍ പോലീസിനെ സമീപിച്ചത്.

ആറു വര്‍ഷം മുമ്പു സുഹൃത്തിനൊപ്പം എറണാകുളത്തു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന്‍ ഷിജിയുടെ ഫ്‌ളാറ്റില്‍ പോയത്. പിന്നീട് ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ലാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനുശേഷമാണ് ഷിജി ബിസിനസുകരനെ വിളിച്ച് തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top