കോഴിക്കോട്: മലയാളത്തിലെ അതുല്യ നടന്‍ മാമുക്കോയ അന്തരിച്ചു. കോഴിക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.76 വയസ്സായിരുന്നു.
ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. കാളിക്കാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.05 ഓടെയാണ് അന്ത്യം സംഭവിച്ചത്.
കബറടക്കം വ്യാഴാഴ്ച 10 മണിക്ക് കണ്ണമ്പറമ്പ് ശ്മശാനത്തില്‍.
ഭാര്യ; സുഹറ മാമുക്കോയ, മക്കല്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്
കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ പ്രതിഭയായിരുന്നു മാമുക്കോയ.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചിയുടെയും മകനായി 1946 ലാണ് അദേഹം ജനിച്ചത്.
നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അദേഹം കടന്നുവന്നത്. അന്യരുടെ ഭൂമി എന്ന ചിത്രമാണ് ആദ്യ സിനിമ.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സന്ദേശം, പട്ടണപ്രവേശം, പെരുമഴക്കാലത്ത്, ദൂരെദൂരെ ഒരുകൂടുകൂട്ടാം, റാംജി റാവു സ്പീക്കിംഗ്, വരവേല്‍പ്പ് തുടങ്ങിയവ അദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




