സിനിമ മേഖലയിലെ ലഹരി ഉപയോഗം ഗൗരവമായി കാണും; 2 പേരെ വിലക്കിയ തീരുമാനത്തിനൊപ്പം സര്‍ക്കാര്‍; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം:സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയില്‍ രണ്ട് പേര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇരവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വിവിധ സിനിമ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top