കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ചോര്‍ച്ച.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കടന്നത്.
പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോര്‍ച്ച കണ്ടെത്തിയത്. കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ്.
അതേസമയം ചോര്‍ച്ചയുണ്ടായത് സര്‍വീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസര്‍കോടുനിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് വന്ദേഭാരത് പുറപ്പെടുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




