തിരൂരങ്ങാടി: ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച 25 പേര്‍ക്ക് അസ്വസ്ഥത. എ ആര്‍ നഗര്‍ ഇരുമ്പു ചോലയിലെ കടയില്‍ നിന്ന് ബ്രോസ്റ്റ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേര്‍ ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.
പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവര്‍ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എ ആര്‍ നഗര്‍ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളില്‍ പെട്ട 15 പേര്‍ക്കും ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവര്‍ പറഞ്ഞു.
അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തില്‍ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയില്‍ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാല്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതെസമയം കൂടുതല്‍ പേര്‍ ചികിത്സ തേടിയാതൊന്നും ആരോഗ്യ വകുപ്പ് അറിഞ്ഞ മട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




