ചിരിയുടെ സുല്‍ത്താന്‍ ഇനി ആസ്വാദകഹൃദയങ്ങളില്‍

കോഴിക്കോട്: തന്റെതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ മാമുക്കോയ എന്ന ആ അതുല്യപ്രതിഭയാത്രിയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്.

വീട്ടില്‍ ഒന്‍പത് മണിവരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലും കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷമായിരുന്നു കബറടക്കം.

താര സംഘടനയായ അമ്മയ്ക്ക് വേണ്ടി നടന്‍ ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സിനിമ, നാടക,സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധിപേര്‍ അദേഹത്തിന് ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളിലും ഇന്ന് വീട്ടിലുമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.05 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം.

Share news
error: Content is protected !!
Scroll to Top