വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശികള്‍ തൃശൂരില്‍ അപകടത്തില്‍പ്പെട്ടു;2പേര്‍ മരിച്ചു

തൃശൂര്‍: കൊടൈക്കനാലില്‍ നിന്നും വിനോദയാത്ര പോയി മടങ്ങിവരുകയായിരുന്ന തിരൂര്‍ സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ തിരൂര്‍ ആലത്തിയൂര്‍ തൃപ്രങ്ങോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റിയാന്‍(18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍(20)എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലത്തിയൂര്‍ തൃപ്രങോട് സ്വദേശികളായ മുതിയേരി ഷംസുദ്ദീന്റെ മകന്‍ ഷിയാന്‍(18), മായിങ്കാനത്ത് ഷാഹിറിന്റെ മകന്‍ അനസ്(19), മുളന്തല അയൂബിന്റെ മകന്‍ മുഹമ്മദ് ബിലാല്‍(19), പൈനിമ്മല്‍ പരേതനായ സിദ്ധിഖിന്റെ മകന്‍ ജനൈദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ ആറുപേരാണ് യാത്ര ചെയ്തിരുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു വെന്ന് പറയപ്പെടുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വലപ്പാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top