Section

malabari-logo-mobile

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം

HIGHLIGHTS : mamburam andu nercha

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേര്‍ച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തിയതോടെയാണ് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മഖാമില്‍ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

മലബാറില്‍ മത സൗഹാര്‍ദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനമായി വര്‍ത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങള്‍ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.

sameeksha-malabarinews

സയ്യിദ് ഹാശിം തങ്ങള്‍ ,എ.പി കോയക്കുട്ടി തങ്ങള്‍,കെ.എം സൈതലവി ഹാജി കോട്ടക്കല്‍,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസ്സന്‍കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂര്‍,
സി.കെ മുഹമ്മദ് ഹാജി,കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, എ.കെ മൊയ്തീന്‍ കുട്ടി
പി.ടി അഹ്മദ് ഹാജി,എം.ഇബ്രാഹിം ഹാജി, അബദുശ്ശകൂര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്കു ശേഷമുള്ള ആണ്ടുനേര്‍ച്ചയായതിനാല്‍ സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും കൂടുതല്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ഇന്ന് രാത്രി നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി നേതൃത്വം വഹിക്കും.

നാളെ മുതല്‍ ആഗസ്റ്റ് 3 വരെ മതപ്രഭാഷണ പരമ്പര നടക്കും. 4 ന് വ്യാഴാഴ്ച്ച രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 5 ന് വെള്ളിയാഴ്ച്ച നടക്കുന്ന അനുസ്മരണ സനദ് ദാന ദുആ സദസ്സ് സമസ്ത ജന:സെക്ര പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാവും. 6 ന് ശനിയാഴ്ച്ച രാവിലെ എട്ട് മണിക്ക് നടക്കുന്ന അന്നദാന ചടങ്ങ് ദാറുല്‍ഹുദാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സോടെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!