Section

malabari-logo-mobile

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ഒന്നാമതായി മലയാളി; ശരത്തിനെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

HIGHLIGHTS : Malayalee tops All India Trade Test; Minister Sivankutty congratulated Sarath

തിരുവനന്തപുരം: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ഒന്നാമതായി മലയാളി. രാജ്യത്താകമാനം ഉള്ള സര്‍ക്കാര്‍, പ്രൈവറ്റ് ഐ ടി ഐ കളിലെ ലക്ഷക്കണക്കിന് ട്രെയിനികള്‍ പങ്കെടുത്ത പരീക്ഷയില്‍ ആണ് ശരത് എസ് അഭിമാന നേട്ടം കൈവരിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ നിന്ന് ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലാണ് ശരത് പരിശീലനം പൂര്‍ത്തിയാക്കിയത്. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ 95 ശതമാനം മാര്‍ക്കാണ് ശരത് കരസ്ഥമാക്കിയത്. ശരത് എസിന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉപഹാരം നല്‍കി.

ആറ്റിങ്ങല്‍ അവനവഞ്ചേരി തച്ചൂര്‍കുന്ന് സജി ഭവനില്‍ ഷാജിയുടെയും കസ്തൂരിയുടെയും മകനാണ് ശരത് എസ്.

sameeksha-malabarinews

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പരിമിതമായ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ശരത് മികച്ച വിജയം നേടിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!