Section

malabari-logo-mobile

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ അഞ്ച് നഗരസഭ വാര്‍ഡുകളില്‍ക്കൂടി കര്‍ശന നിയന്ത്രണം

HIGHLIGHTS : Covid expansion: Strict control in five municipal wards in Malappuram district

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുകൂടി കൂടി വ്യാപിപ്പിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

കൊണ്ടോട്ടി – വാര്‍ഡ് ഒന്ന്
തിരൂരങ്ങാടി – മൂന്ന്, എട്ട് വാര്‍ഡുകള്‍
വളാഞ്ചേരി – 19, 33 വാര്‍ഡുകള്‍

sameeksha-malabarinews

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആതവനാട് – വാര്‍ 10 പരിതി
ചോക്കാട് – വാര്‍ഡ് അഞ്ച് (ചോക്കാട്), വാര്‍ഡ് 10 (പുല്ലങ്ങോട്)
എടക്കര – വാര്‍ഡ് എട്ട് (വെള്ളാരംകുന്ന്)
എടവണ്ണ – വാര്‍ഡ് രണ്ട് (കിഴക്കെ ചാത്തല്ലൂര്‍)
കരുളായി – വാര്‍ഡ് ഒന്‍പത് (അമ്പലക്കുന്ന്)
കീഴാറ്റൂര്‍ – വാര്‍ഡ് 18 (തച്ചിങ്ങനാടം)
കുഴിമണ്ണ – വാര്‍ഡ് 11 (കുഴിമണ്ണ)
മൂത്തേടം – വാര്‍ഡ് എട്ട് (വെള്ളമുണ്ട)
നന്നംമുക്ക് – വാര്‍ഡ് 10 (താരിയത്ത്)
നിറമരുതൂര്‍ – വാര്‍ഡ് ആറ് (കരിമരം)
ഒതുക്കുങ്ങല്‍ – വാര്‍ഡ് ആറ് (തൊടുകുത്തുപറമ്പ്)
ഒഴൂര്‍ – വാര്‍ഡ് ഒന്‍പത് (കരിങ്ങപ്പാറ)
പൊന്മള – വാര്‍ഡ് ആറ് (ആക്കപ്പറമ്പ്)
പൂക്കോട്ടൂര്‍ – വാര്‍ഡ് 13 (ന്യൂബസാര്‍)
പോരൂര്‍ – വാര്‍ഡ് എട്ട് (പള്ളിക്കുന്ന്)
തിരുനാവായ – വാര്‍ഡ് ഒന്ന് (കണ്ടമ്പാറ)
വാഴയൂര്‍ – വാര്‍ഡ് നാല് (പൊന്നേമ്പാടം)
വഴിക്കടവ് – വാര്‍ഡ് 13 (വള്ളിക്കാട്)

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍

ആലങ്കോട് – ചിയ്യാനൂര്‍
കരുളായി – താഴെമൈലംപാറ
മക്കരപ്പറമ്പ് – കല്ലുവളപ്പ്
വെളിയങ്കോട് – താഴത്തേല്‍പ്പടി ഭാഗം
വെട്ടം – ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു കിഴക്കു ഭാഗം

കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

* കര്‍ശന ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും.

* പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് & അണ്‍ലോഡിംഗ്, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കു മാത്രമായിരിക്കും അനുമതി.

* ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി വൈകുന്നേരം ഏഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

* ബാങ്കുകള്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിന് പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ബാങ്കിലെ ജീവനക്കാര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

* അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് രണ്ട് മണിവരെ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ജീവനക്കാര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുളള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം.

* നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പായി അതത് പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങളെ അറിയിക്കണം.

* മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

* പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍) കോവിഡ് പ്രാട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

* 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!