Section

malabari-logo-mobile

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കും; ആവശ്യപ്പെട്ട വിവരങ്ങള്‍ കോടതിക്ക് കൈമാറും : മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Supreme Court verdict on Plus One exam to be implemented: Requested information to be handed over to court: Minister V Sivankutty

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ 13-ാം തിയതിക്കകം കൈമാറും. കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഢ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.

sameeksha-malabarinews

സെപ്റ്റംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. സെപ്റ്റംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണനെന്ും 13ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!