Section

malabari-logo-mobile

ക്രിസ്മസിന് മലയാളി കുടിച്ചത് 65 കോടിയുടെ മദ്യം; ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്‌

HIGHLIGHTS : Malayalee drinks liquor worth Rs 65 crore for Christmas; First place goes to Thiruvananthapuram

തിരുവനന്തപുരം: ക്രിസ്തുമസിന് മലയാളി കുടിച്ച് തീര്‍ത്തത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. വെയര്‍ഹൗസില്‍ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.

ഏറ്റവും അധികം മദ്യവില്‍പന നടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരത്തിലെ പവര്‍ഹൗസ് റോഡ് ഔട്‌ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്‌ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്‌ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വില്‍പന നടന്നു.

sameeksha-malabarinews

റെക്കോഡ് വില്‍പ്പനയുടെ കണക്കുകളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ക്രിസ്മസ് തലേന്ന് നടന്ന കച്ചവടത്തിന്റെ മാത്രമാണ്. ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!