കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ (50,000 രൂപ) പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണു പുരസ്‌കാരം.

ബാലശാസ്ത്ര സാഹിത്യം- ഡോ. ലിസിമോള്‍ ഫിലിപ് (ദന്തശുചിത്വവും ആരോഗ്യവും), ഡോ. എസ്. ശബ്‌ന (കൊച്ചു മാ കഥകള്‍), ജനപ്രിയ സാഹിത്യം- സി. റഹിം (സലിം അലി ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ്), ശാസ്ത്ര പത്രപ്രവര്‍ത്തനം -ജിമ്മി ഫിലിപി (മരണവല വിരിച്ചു കാന്‍സര്‍), ശാസ്ത്രഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം- ഡോ. വിവേക് പൂന്തിയില്‍ (കോസ്‌മോസ്), ഡോ. ഡെന്നി തോമസ് (ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍).

 

Share news
error: Content is protected !!
Scroll to Top