ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി ചിത്രമായി ജല്ലിക്കട്ട്

Jallikattu is India’s official entry for the oscars

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിനെ 2021ലെ ഓസ്‌കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രി ചിത്രമായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

2011ന് ശേഷം ആദ്യമായാണ് മലയാള സിനിമ ഓസ്‌കര്‍ നോമിനേഷന്‍ നേടുന്നത്. ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കട്ട്. 1997 ല്‍ ഗുരു ,2011 ല്‍ ആദാമിന്റെ മകന്‍ അബു എന്നിവയാണ് ഇതിനു മുമ്പ് ഓസ്‌കാര്‍ എന്‍ട്രി ലഭിച്ച മലയാള സിനിമകള്‍.

രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകള്‍ പലതും നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ ,ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങള്‍. 2021 ഏപ്രില്‍ 25 ന് ലോസ് ആഞ്ജലീസിലാണ് 93 മത് അക്കാദമി പുരസ്‌കാര ചടങ്ങ് നടക്കുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •