കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ ദേശീയ പണിമുടക്ക് നവംബര്‍ 26 ന് നടക്കും.
25 അര്‍ധരാത്രി മുതല്‍ 26 അര്‍ധരാത്രി വരെ നടക്കുന്ന പണിമുടക്കില്‍ കേന്ദ്ര,സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പുറമെ പൊതു സ്വകാര്യ മേഖലകളിലെ തൊഴിലാളികളും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സമരസമിതി അറിയിച്ചു.
പാല്‍,പത്രം,ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യസേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്തില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




