പരീക്ഷാ ചൂടിലും തിരഞ്ഞെടുപ്പ് ചൂടിലും തളരാതെ താനൂരിലെ വിദ്യാർഥിയായ അഭിമന്യു 

താനൂർ: കോളേജ് വിദ്യാർത്ഥിയായ അഭിമന്യു തന്റെ ആദ്യ വോട്ട് ചെയ്യുന്നതിന്റേയും  ജനവിധി തേടുന്നതിന്റെയും തിരക്കിലാണ്. ഒപ്പം പരീക്ഷാ ചൂടും…

നാഷ്ണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായ അഭിമന്യു താനൂർ നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ മത്സരിക്കുന്നുമുണ്ട്. ഇടതു സ്വതന്ത്രനായാണ് അഭിമന്യു മത്സരിക്കുന്നത്.

ഈ ആഴ്ചയിൽ ആരംഭിക്കുന്ന പരീക്ഷാ തിരക്കുകളിൽ നിന്ന് പ്രത്യേകം സമയം കണ്ടെത്തിയാണ് വോട്ടർമാരെ കാണാനായിറങ്ങുന്നത്. 21 വയസ്സ് പ്രായമുള്ള അഭിമന്യു നഗരസഭയിലെ മത്സരാർത്ഥികൾക്കിടയിലെ ‘കുഞ്ഞു’ താരമാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷമാണ് അഭിമന്യു ഐ.ഒ.ടി സ്മാർട്ട് ഹെൽത്ത് കെയർ തെരഞ്ഞെടുത്തത്. കെ.പി. സുകുമാരനാണ് അഭിമാന്യുവിന്റെ അച്ഛൻ. അമ്മ അംബിക. അംബരീഷ്, അശ്വനി എന്നിവർ സഹോദരങ്ങളാണ്.

യുവാവായ തനിക്ക് ജനങ്ങളിൽ നിന്നും ഏറെ പിന്തുണ കിട്ടുന്നുണ്ടെന്നും മതനിരപേക്ഷ, വികസനോന്മുഖ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അഭിമന്യു മലബാറിന്യൂസിനോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top