Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ രാത്രി യാത്രാവിലക്ക് ഒഴിവാക്കി; ടൂറിസം കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കും

HIGHLIGHTS : Night travel ban lifted in hilly areas of Malappuram district; Tourism centers will also be open

മലപ്പുറം:  ജില്ലയില്‍ ശക്തമായ മഴ തുടര്‍ന്നുവന്ന സാഹചര്യത്തില് മലയോര മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന രാത്രി കാല യാത്രനിരോധനം പിന്‍വലിച്ചു. ടൂറിസം മേഖലയിലെ വിലക്കും നിബന്ധകളോടെ പിന്‍വലിച്ചു കൊണ്ടും ഉത്തരവായി.

ജില്ലയില്‍ നിലവില്‍ ശക്തമായ മഴ ഇല്ലാത്തതിനാലും, അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലവസ്ഥ വകുപ്പിന്‍െ മഴ മുന്നറിയിപ്പുകള്‍ ഇല്ലാത്തതിനാലുമാണ് യാത്ര നിരോധനം പിന്‍വലിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ ഉള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

മലയോര മേഖലിയില്‍ കനത്ത മഴ കാരണം ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ കുറക്കുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!