Section

malabari-logo-mobile

വേങ്ങരയില്‍ 1.68 ലക്ഷം വോട്ടര്‍മാര്‍

HIGHLIGHTS : തിരൂരങ്ങാടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ 1,68,475 വോട്ടര്‍മാരുണ്ട്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ചാണ്...

തിരൂരങ്ങാടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ 1,68,475 വോട്ടര്‍മാരുണ്ട്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ചാണ് ഇത്. ഇതില്‍ 86,934 പുരുഷന്മാരും 81541 സ്ത്രീകളുമാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ നടപടികള്‍ തുടരുന്നുണ്ട്. ആകെ 148 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഒരു പോളിങ് ബൂത്ത് മാത്രമുള്ള 48 സ്റ്റേഷനുകളും ഒന്നില്‍ കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ള 42 സ്റ്റേഷനുകളുമുണ്ട്.

ആറ് പഞ്ചായത്ത് പരിധിയില്‍പ്പെട്ട വോട്ടര്‍മാരാണ് മണ്ഡലത്തിലുള്‍പ്പെടുന്നത്. എ.ആര്‍ നഗര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, വേങ്ങര എന്നിവയാണ് പഞ്ചായത്തുകള്‍.
തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബര്‍ 15ന് പുറപ്പെടുവിക്കും. സെപ്തംബര്‍ 22 വരെ നോമിനേഷന്‍ സ്വീകരിക്കും. 25ന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സെപ്തംബര്‍ 27. വോട്ടെടുപ്പ് ഒക്‌ടോബര്‍ 11നും വോട്ടണ്ണല്‍ 15നും നടക്കും. ഓക്‌ടോബര്‍ 17യോടെ ഇലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
ഭൂപരിഷ്‌കരണം വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദരനാണ് റിട്ടേണിങ് ഓഫീസര്‍. വേങ്ങര ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നിബു ടി കുര്യനാണ് അസിസ്റ്റന്റ് റിേട്ടണിങ് ഓഫീസര്‍. പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി രഘുരാജ് എന്‍.വി ചുമതലയേറ്റു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!