വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ കടത്ത്‌സംഘം പിടിയില്‍

വേങ്ങര: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ കടത്ത്‌സംഘത്തെ പിടികൂടി. 38,15500 രൂപയുടെ കുഴല്‍പ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്.

വേങ്ങര കാരത്തോട് പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടിയത്. പിടിയിലായ നവാസ്, നൗഷാദ്, ജലീല്‍, നിസാര്‍ എന്നിവര്‍ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈര്‍, മുജീബ് റഹ്മാന്‍, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top