വള്ളിക്കുന്നില്‍ നിയന്ത്രണംവിട്ട ലോറി മതിലിടിച്ച് തകര്‍ത്തു

വള്ളിക്കുന്ന്: നിയന്ത്രണംവിട്ട ലോറി മതിലിടിച്ചു തകര്‍ത്തു. അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് സ്‌കൂളിന് സമീപത്തെ വീടിന്റെ മതിലാണ് ലോറി ഇടിച്ച് തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് അരിയുമായി പോവുകയായിരുന്ന കണ്ടൈനര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറി ഇവിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം എതിര്‍ ദിശയിലെ വീടിന്റെ മതിലില്‍ ഇടിച്ച് തകര്‍ത്ത ശേഷം നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭാരകൂടുതലുള്ള ഇത്തരം ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നാഷണല്‍ ഹൈവേ വഴി പോകണമെന്ന വസ്തുത നിലനില്‍ക്കെയാണ് നിയമലംഘനങ്ങള്‍ നടത്തി ദിവസവും ഇതുവഴി ഇത്തരത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നത്. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top