പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപിടുത്തം ;അപകടം ജനറേറ്റര്‍ പൊട്ടിത്തെറിച്ച്

മലപ്പുറം: പെരിന്തല്‍മണ്ണയിലെ മൗലാനാ ആശുപത്രിയില്‍ തീപിടുത്തു. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. തീപിടുത്തതെ തുടര്‍ന്ന് രോഗികളെ പൂര്‍ണമായി ഇവിടെ നിന്നും മാറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശക്തിയോടെ തീ പടര്‍ന്നത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം ഉണ്ടായത്. തീപിടുത്ത മുണ്ടായ ഉടനെ പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. അതെസമം അന്തരീക്ഷത്തില്‍ പുക തങ്ങി നില്‍ക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

തീപി ടിച്ചതോടെ ആശുപത്രിക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായി മാറ്റി. ഇതും തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാന്‍ സഹായകമായി.

Share news
error: Content is protected !!
Scroll to Top