രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറം ഗവ.കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ച മലപ്പുറം ഗവ.കോളേജിലെ 2 വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായി
മലപ്പുറം:കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ച മലപ്പുറം ഗവ.കോളേജിലെ 2 വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസറ്റിലായത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പോസ്റ്റുകള്‍ പതിച്ചത് റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം(RSF)എന്ന സംഘടനയുടെ പേരിലാണ്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതും തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചു എന്നാണ് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള കുറ്റം.

Share news
error: Content is protected !!
Scroll to Top