Section

malabari-logo-mobile

പരപ്പനങ്ങാടി തീരദേശത്തെ സംഘര്‍ഷം: എട്ടോളം മുസ്ലീംലീഗ്, സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസങ്ങളില്‍ പരപ്പനങ്ങാടി തീരപ്രദേശത്തുണ്ടായ സംഘര്‍ഷസംഭവങ്ങളില്‍ പോലീസ് അറസ്റ്റ് തുടങ്ങി.

പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസങ്ങളില്‍ പരപ്പനങ്ങാടി തീരപ്രദേശത്തുണ്ടായ സംഘര്‍ഷസംഭവങ്ങളില്‍ പോലീസ് അറസ്റ്റ് തുടങ്ങി. അന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എട്ടോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മുസ്ലീംലീഗ് ഓഫീസ് അക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകരും, പോലീസിന് നേരെ ആക്രമണമുണ്ടായ കേസില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന മുസ്ലീംലീഗിന്റെ പ്രദേശികനേതാവ് ചേക്കാലി റസാഖിനെ നെഞ്ചുവേദനയെ തുടര്‍ന്ന് പോലീസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരികകുകയാണ്.

sameeksha-malabarinews

പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ തറക്കില്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴച രാത്രിയില്‍ സിപിഎം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ഒട്ടുമ്മല്‍ കടപ്പുറത്തെ ലീഗ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യാപകമായി സിപിഐഎമ്മിന്റെ സ്തൂപങ്ങളും കൊടിമരങ്ങളം നശിപ്പിച്ചിരുന്നു. പ്രകടനം ഒട്ടുമ്മല്‍ എത്തിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പോലീസുമായും ഏറ്റുമുട്ടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!