തിരൂര്‍ ചമ്രവട്ടത്ത് പോലീസിനെ കണ്ട് 2യുവാക്കള്‍ പുഴയില്‍ ചാടി ;ഒരാള്‍ രക്ഷപ്പെട്ടു; മറ്റൊരാള്‍ക്കായ് തിരച്ചില്‍ തുടരുന്നു

തിരൂര്‍: ചമ്രവട്ടത്ത് പോലീസിന്റെ മണല്‍ റെയ്ഡിനിടെ രണ്ട് യുവാക്കള്‍ പുഴയില്‍ ചാടി. ഒരാള്‍ രക്ഷപ്പെട്ടു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ലോറി ഡ്രൈവര്‍ തവനൂര്‍ മാത്തൂര്‍ സ്വദേശി പരേതനായ ഇബ്രാഹിം കുട്ടിയുടെ മകന്‍ മന്‍സൂര്‍ എന്ന കുഞ്ഞുട്ടി(20)യെയാണ് കാണാതായിരിക്കുന്നത്. ഇയള്‍ക്കായി തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്.ലോറിയിലെ ക്ലീനറായ ചമ്രവട്ടം സ്വദേശി ഇട്ടിക്കപറമ്പില്‍ പാലക്കല്‍ മൂസക്കുട്ടിയുടെ മകന്‍ ഉമര്‍ഷാദ്(24) രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 6.45 ഓടെയാണ് തിരൂര്‍ ചമ്രവട്ടം പാലത്തില്‍ നരി പറമ്പ് ഭാഗത്താണ് സംഭവം നടന്നത്. തിരൂര്‍ പോലീസ് മണല്‍ ലോറി പിടികൂടുന്നതിനിടയില്‍ ലോറിയിലെ ഡ്രൈവറും ക്ലീനറും വണ്ടി നിര്‍ത്തി ഇറങ്ങി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top