കൊച്ചി: ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയ സംഭവത്തില്‍ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.പാലരിവട്ടം പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
ജീവിക്കാനായി കൊച്ചിയില്‍ മീന്‍വില്‍പ്പന നടത്തിയിരുന്ന തൃശൂര്‍ സ്വദേശിയായ ഹനാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




