ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌ക്കരണ സമരം തുടങ്ങി

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രാജ്യവ്യാപക ഒ പി ബഹിഷ്‌ക്കരണ സമരം ആരംഭിച്ചു. സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ആരോഗ്യ മേഖലയെ തകര്‍ക്കുമെന്ന് ആരോപിച്ചാണ് ഡോക്ടര്‍മാരുടെ സമരം. ഐഎംഎയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് സമരം. അതെസമയം സമരം അത്യാഹിത വിഭാഗത്തെ ബാധിക്കില്ല.

ഐഎംഎയുടെ സമരത്തിന് പിന്‍തുണ നല്‍കി കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയാണ്. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Related Articles