കരുണാനിധിയുടെ നില ഗുരുതരം;ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ ആരോഗ്യനില മോശമായതിനല്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒന്നരയോടെയാണ് അദേഹത്തെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രക്ത സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

മക്കളായ എം കെ സ്റ്റാലിന്‍, അഴഗിരി, കനിമൊഴി എന്നിവര്‍ അദേഹത്തോടൊപ്പമുണ്ട്. മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ അസുഖവുമാണ് കരുണാനിധിയെ അലട്ടുന്നത്.

കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞദിവസം മുതല്‍ ഗോപാലപുരത്തെ വീടിനു സമീപത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയതോടെ പ്രവര്‍ത്തകരുടെ തിരക്ക് അങ്ങോട്ട് മാറിയിട്ടുണ്ട്. ഇവിടെ പോലീസ് ബാരിക്കേഡ് തീര്‍ത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top