തിരൂരങ്ങാടിയില്‍ മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ യുവാക്കള്‍ പിടിയിലായി

തിരൂരങ്ങാടി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടക്കുന്നതിനിടെ യുവാക്കളെ പോലീസ് പിടികൂടി. വേങ്ങര ചേറൂർ അടിവാരം വാക്കിയത്തൊടി സൽമാനുൽ ഹാരിസ്(19), കക്കാട് തോട്ടശ്ശേരി ഷാജിദ് (21) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിൽ അറസ്റ്റ് ചെയ്തത്.

തെന്നല സ്വദേശി ഷാഹുൽഹമീദിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് രണ്ടാഴ്ചമുമ്പ് പൂക്കിപ്പറമ്പിൽനിന്നും മോഷണംപോയതായിരുന്നു. ഇരുമ്പുചോലയിൽ വാഹനപരിശോധനയ്ക്കിടെയാണ്  ഇരുവരും ബൈക്കുമായി പൊലീസിനുമുന്നിൽ വന്നുപെട്ടത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് കേസെടുക്കുന്നതിനിടെ നമ്പർ പ്ളേറ്റ് ചുരണ്ടിയതായി ശ്രദ്ധയിൽപെട്ട പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top