Section

malabari-logo-mobile

ബഹ്‌റൈനില്‍ ഈച്ച ശല്യം;ചെറുകിട ഭക്ഷണശാലകള്‍ക്ക് ഭീഷണി; രോഗം പടരുമെന്ന ആശങ്കയില്‍ ജനങ്ങള്‍

HIGHLIGHTS : മനാമ: രാജ്യത്ത് കാലവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഈച്ചകള്‍ പെരുകാന്‍ ഇടയായിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങി മറ്റ് പ്രാണികളെല്ലാം വള...

മനാമ: രാജ്യത്ത് കാലവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഈച്ചകള്‍ പെരുകാന്‍ ഇടയായിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങി മറ്റ് പ്രാണികളെല്ലാം വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ പൂര്‍ണമായും മാറിയിരിക്കുകയാണ്. ഇത് ഏറെ ബാധിക്കുന്നത് ചെറുകിട ഭക്ഷണശാലകളെയാണ്. വന്‍കിട ഭക്ഷണശാലകളില്‍ ഇത്തരം പ്രാണികളെ പിടികൂടാന്‍ ഇലക്ട്രോണിക്ക് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് ഇതിനു സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. തങ്ങള്‍ വളരെ ശുചിത്വത്തോടെ കൊണ്ടു നടക്കുന്ന ഭക്ഷണശാലകളില്‍ ഈച്ച ശല്യം വര്‍ധിച്ചതോടെ ആളുകളുടെ പഴികേള്‍ക്കേണ്ട അവസ്ഥയാണെന്ന് അവര്‍ പറുന്നു.

ഫ്‌ളാറ്റിലെ താമസക്കാരും ഇച്ചശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. അതെമയം ഈ കാലവസ്ഥയില്‍ ഈച്ചകള്‍ വഴി പടരാനിടയുള്ള രോഗങ്ങളായ വയറിളക്കം, ചര്‍ദ്ദി എന്നിവ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അടുത്ത മാഴക്കാലത്തോടെ ഈച്ചകളുടെ പെരുകല്‍ തടയാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!