Section

malabari-logo-mobile

ഐക്കരപ്പടി ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ച

HIGHLIGHTS : മലപ്പുറം:ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ വെണ്ണായൂര്‍ സ്‌കൂളിന് സമീപത്താണ് ഓടിക്കൊണ്ടിരുന്ന ലോറിയില്‍...

ഐക്കരപ്പടി ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ച

മലപ്പുറം:ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. ഇതോടെ കോഴിക്കോട് പാലക്കാട് ദേശീയപാതവഴിയുള്ള ഗതാഗതം തടയുകയായിരുന്നു. വെണ്ണായൂര്‍ സ്‌കൂളിന് സമീപത്താണ് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഗ്യാസ് ചോരുന്നത് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ടാങ്കറിന് സമീപത്തൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരാണ് ഗ്യാസ് ലീക്കാവുന്നത് കണ്ടത്. ഉടന്‍ തന്നെ ടാങ്കര്‍ നിര്‍ത്തുകയും പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയുമായിരുന്നു.

sameeksha-malabarinews

ഇതോടെ സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റുകയും ഇതുവഴിയുള്ള വാഹന ഗതാഗതം തടയുകയുമായിരുന്നു. മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ലോറി.

സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചതോടെയാണ് താല്‍ക്കാലിക ആശ്വാസമായത്.

തുടര്‍ന്ന് ചേളാരി ഐ ഒ സി പ്ലാന്റില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെതി ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി അടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചോര്‍ച്ച അപകടമല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ടാങ്കര്‍ ചേളാരിയിലെ ഐഒസി പ്ലാന്റിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചത്. ഇതിനുശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!