മലപ്പുറം ജില്ലാ സീനിയര്‍ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെരിന്തല്‍മണ്ണ വോളി ക്ലബ്ബ് വിന്നേഴ്‌സും, ഡോട്ട് സ് പരപ്പനങ്ങാടി റണ്ണേഴ്‌സുമായി. ഡോട്ട് സ് പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, ചെയര്‍ പേഴ്‌സന്‍ ഷഹര്‍ബാനു, സ്റ്റാന്‍ ന്റിംഗ് കമ്മറ്റി ചെയര്‍ പി.വി മുസ്തഫ, വൈ.എഫ്.ഐ സെക്രട്ടറി നാലകത്ത് ബഷീര്‍, ജില്ലാ പ്രസിഡന്റ് പ്രേമന്‍ മാസ്റ്റര്‍ , ബാബു പാലാട്ട്, ഹുസൈന്‍ മൂര്‍ക്കനാട്, സുകുമാരന്‍ കോട്ടക്കല്‍ എന്‍ ഐ എസ് കോച്ച് മുരളിധരന്‍, ഹമീദ് നഹ, അരവിന്ദന്‍, ഉണ്ണികൃഷ്ണര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞിക്കോയ ടി.പി. സ്വാഗതവും , അഷറഫ് നന്ദിയും പറഞ്ഞു.
9.10.11.12 തിയതികളില്‍ വയനാട് നിരവില്‍ പുഴയില്‍ നടക്കുന്ന നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പന്ത്രണ്ടംഗ മലപ്പുറം ജില്ലാ ടീമിനെയും ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




