Section

malabari-logo-mobile

കായകല്‍പ്പം അവാര്‍ഡ്; തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി; മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ

HIGHLIGHTS : Kayakalpam Award; A team of high-ranking officials inspected the Tirurangadi taluk hospital; Appreciation for excellent work

തിരൂരങ്ങാടി: കായകല്‍പ്പം അവാര്‍ഡ് സംസ്ഥാന ലിസ്റ്റില്‍ ഇടം പിടിച്ച തിരൂരങ്ങാടി താലൂക്ക് ഗവ: ആസ്പത്രിയില്‍ ആരോഗ്യ ഡയ്റക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ആസ്പത്രിയിലെ മികച്ച സൗകര്യങ്ങളിലും ശുചിത്വത്തിലും രോഗികളുടെ സേവനങ്ങളിലും പരിശോധക സംഘം സംതൃപ്തി രേഖപ്പെടുത്തി.

നഗരസഭയുടെയും എച്ച്എംസിയുടെയും മികച്ച പിന്തുണയും സന്നദ്ധ സംഘടനകളുടെയും മറ്റും ശ്രദ്ധേയമായ സഹകരണവും ആസ്പത്രിയെ ഏറെ വേറിട്ടതാക്കുന്നതായി സംഘം അഭിപ്രായപ്പെട്ടു. രോഗീസൗഹൃദ ആസ്പത്രിയായി മാറിയെന്നും രോഗികള്‍ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായും സംഘം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

സംസ്ഥാനതലത്തിലേക്ക് നല്‍കുന്ന പരിശോധന റിപ്പോര്‍ട്ട് ജനുവരിയില്‍ പുറത്തു വരും. തിരുവനന്തപുരം ആരോഗ്യ ഡയറക്ടറേറ്റിലെ ഡോ ഹരീഷ്‌കുമാര്‍, ഡോ സി.കെ അഫ്സല്‍, അഗസ്റ്റിന്‍ ജോസഫ് എന്നിവരായിരുന്നു പരിശോധക സഘത്തിലുണ്ടായിരുന്നത്. ആസ്പത്രിയിലെത്തിയ സംഘത്തെ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ, സൂപ്രണ്ട് ഡോ;പ്രഭുദാസ്, ജാഫര്‍ കുന്നത്തേരി. ഡോ കുഞ്ഞാമുട്ടി, ഡോ രാജഗോപാല്‍, പി.ആര്‍.ഒ മുനീര്‍, ജിന്‍ഷ, ലേ സെക്രട്ടറി സുരിന്ദ്, സുഭാഷിണി. യു. അഹമ്മദ് കോയ. എം.പി ഇസ്മായില്‍, വിപി കുഞാമു. സമദ് മൂഴിക്കല്‍, കെ മൊയ്തീന്‍കോയ. ഒ. സാദിഖ്. ഹെഡ് നഴ്സ് സുധ, അഷ്റഫ് കളത്തിങ്ങല്‍പാറ, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!